ബോധി-2014
31/10/2014-malappuram:
ലഹരിവിരുദ്ധ കേമ്പയിന്‍ ഭാഗമായി ബോധി-2014 "പോരാടാം ലഹരിക്കെതിരെ പഠിക്കാം നന്മയുള്ള സംസ്കാരം "എന്ന മുദ്രാവാക്യം ഉയര്‍ത്തി, JRC മലപ്പുറം സബ് ജില്ലാകമ്മറ്റി , സബ് ജില്ലാ തലത്തില്‍ ലഹരി വിരുദ്ധ മല്‍സരങ്ങള്‍ നടത്തി.ഒക്ടോ: 31ന് ഉച്ചക്ക് 2 മണിക്ക് മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച്
ഹെഡ് മിസ്ട്രസ് ശ്രീമതി.ശശിപ്രഭ മല്‍സര പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.
പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം , ക്വിസ് എന്നീ മല്‍സരങ്ങള്‍ക്ക് വിഷയം ലഹരി വിരുദ്ധം തന്നെയായിരുന്നു.
പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം ,എന്നിവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും,
ക്വിസ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലുമാണ് നടന്നത്.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ NCC അധ്യാപകന് ശ്രീ.ആബിദ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു.
ക്വിസ് മല്‍സരത്തില്‍ GVHSS പുല്ലാനൂര്‍ ഒന്നാം സ്ഥാനം നേടി.MSP HSS MALAPPURAM ,MMET HSS MALAPPURAM എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ബോയ്സ് ഹയര്‍ സെക്കണ്ടറി ഹെഡ് മിസ്ട്രസ് ശ്രീമതി. കെ .ലീല സമ്മാന ദാനം നടത്തി. JRC മലപ്പുറം സബ് ജില്ലാ പ്രസിഡണ്ട് ശ്രീ.എം.ഹസനുദ്ധീന്‍ അധ്യക്ഷം വഹിച്ചു.
GRHSS കൗണ്‍സിലര്‍ ശ്രീ.മുസ്തഫ, ശ്രീ.ആബിദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
JRC മലപ്പുറം സബ് ജില്ലാ സെക്രട്ടറി ശ്രീ.കെ.പി.രാജീവ് സ്വാഗതവും, ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൗണ്‍സിലര്‍ ശ്രീമതി.ജുവൈരിയ നന്ദിയും പറഞ്ഞു.

No comments:
Post a Comment